ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി ഓഡിറ്റ് നിര്‍ദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തേതിന് സമാനമായ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യം. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കും.ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെ നിലവിലെ അഗ്നിരക്ഷാ സംവിധാനത്തില്‍ അമിക്കസ് ക്യൂറിയ്ക്ക് പൂര്‍ണ തൃപ്തിയില്ല.
അമിക്കസ് ക്യൂറിമാരായ ടി.വി. വിനു, പൂജ മേനോന്‍, എസ്. വിഷ്ണു എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്.പ്ലാന്റിലെ പലയിടങ്ങളിലും ചെറിയ തീപിടുത്തങ്ങള്‍ ഉണ്ടാകുന്നുണ്ട് ഇത് തുടക്കത്തില്ലേ തടയണം. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം. ബിഎസ്എഫ് പ്ലാന്റ് സജ്ജമാകുന്നത് വരെ ദ്രവമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കൊച്ചി കോര്‍പറേഷന്‍ ബദല്‍ സംവിധാനം ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിഷയം നാളെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ച് പരിഗണിക്കും.