ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുന്നു.100 വര്‍ഷത്തിനിടയില്‍ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
മരണം 60 കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിക്കാത്തത് മരണസംഖ്യ ഇനിയും ഉയര്‍ത്തിയേക്കും. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കൂടുതല്‍ ആളപായമുണ്ടായ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയില്‍ റെയില്‍, റോഡ് വ്യോമഗതാഗതങ്ങളെല്ലാം താറുമാറായി.

പലയിടത്തും മൈനസ് 50 ഡിഗ്രി വരെ താപനിലയെത്തി. വൈദ്യുത നിലയങ്ങള്‍ വ്യാപകമായി തകരാറിലായി. രണ്ടരലക്ഷം വീടുകളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.













