അമരാവതി മണ്ഡലത്തിലെ എംപി നവനീത് റാണ ബിജെപിയിൽ ചേര്‍ന്നു


ആന്ധ്രപ്രദേശിലെ അമരാവതി മണ്ഡലത്തിലെ എംപി നവനീത് റാണ ബിജെപിയിൽ ചേര്‍ന്നു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നവനീത് റാണ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കും. ഇന്നലെ വൈകീട്ടോടെയായിരുന്നു നവനീതിന്റെ പാർട്ടി പ്രവേശനം.


അമരാവതിയിലെ ബിജെപി സ്ഥാനാർത്ഥിയായി നവനീതിനെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവർ ഔദ്യോഗിക അംഗത്വം എടുത്തത്. ബിജെപി മഹാരാഷ്ട്ര അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലേയുടെ നേതൃത്വത്തിൽ ആയിരുന്നു പാർട്ടി പ്രവേശനം.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നവനീത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് വിജയിച്ചത്.


കോൺഗ്രസിനൊപ്പമുണ്ടായിരുന്ന ഇവർ 2014ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ പിന്നീട് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസ് വിടുകയായിരുന്നു. ഇതിന് ശേഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്.



Sharing is Caring