ട്രെന്‍ഡ് ആയി മോഹന്‍ലാലിന്റെ ‘എലോണ്‍’ ടീസര്‍

‘യഥാര്‍ത്ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്’ എന്ന ആമുഖവുമായി മോഹന്‍ലാലിന്റെ (Mohanlal) പുതിയ ചിത്രം ‘എലോണ്‍’ ടീസര്‍ (Alone movie teaser)പുറത്ത്്. ടീസര്‍ ഇതിനോടകംതന്നെ ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു. ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പുറത്തിറക്കിയത്. ചിത്രം എക്‌സ്‌പെരിമെന്റല്‍ വണ്‍-മാന്‍ ത്രില്ലര്‍ (experimental one-man thriller) വിഭാഗത്തില്‍പ്പെട്ടതാണ്.
ടീസറില്‍ മോഹന്‍ലാല്‍ വെള്ള വസ്ത്രം ധരിച്ച് ആയോധന കലകള്‍ അവതരിപ്പിക്കുന്ന തരത്തിലാണ് അവതരണം. പിന്നില്‍ വോയിസ് ഓവറും കേള്‍ക്കാനാകും. ടീസറില്‍ മോഹന്‍ലാലിനെ ഒറ്റയാള്‍ പോരാളിയായാണ് കാണിക്കുന്നത്. അതേസമയം ടീസറില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഏറെ നാളുകള്‍ക്കു ശേഷമുള്ള മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഒടിടി റിലീസാണ് ചിത്രമെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *