വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ കൂടാതെ നാലുപേർ കൂടി അറസ്റ്റിൽ.


ആലപ്പുഴ(alappuzha)യിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ കൂടാതെ നാലുപേർ കൂടി അറസ്റ്റിൽ. കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസം ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
മറ്റു നാല് പേരിൽ മൂന്ന് പേർ എറണാകുളം മരട് ഭാഗത്തുനിന്നും ഒരാൾ ഹരിപ്പാട് ചേപ്പാട് നിന്നുമാണ് അറസ്റ്റിലായത്. മുദ്രാവാക്യം എഴുതി കൊടുത്തതും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് മറ്റ് നാല് പേർ കൂടി അറസ്റ്റിലായത്.


ഇവരെ ഇന്ന് പത്ത് മണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25ആയി.

online news portal



Sharing is Caring