ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം


ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം. വായുഗുണ നിലവാര സൂചിക 500 പിന്നിട്ടതോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി.
വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ എട്ടാം തീയതി വരെ അടച്ചിടും. അഞ്ചാം ക്ലാസിന് മുകളില്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും.


കായിക മല്‍സരങ്ങള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പെടുത്തി. അതേ സമയം മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ ദില്ലി സര്‍ക്കാര്‍ ഊര്‍ജിതമാക്കി.




Sharing is Caring