ദില്ലി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫര്‍. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. അടുത്തവര്‍ഷം മാര്‍ച്ച് 31വരെ യാത്ര ചെയ്യാം. ഇംഫാല്‍-ഗോഹട്ടി റൂട്ടിലാണ് 899 രൂപയുടെ ഓഫര്‍ ലഭിക്കുക. കൊച്ചി-ബംഗളൂരു 999 രൂപ, ബംഗളൂരു-ഗോവ 1,199 രൂപ, ഗോവ-ന്യൂഡല്‍ഹി 3,199, ന്യൂഡല്‍ഹി-ബംഗളൂരു 2699 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.













