കർഷക സദസ്സ് സംഘടിപ്പിച്ചു


കൊയിലാണ്ടി:അഖിലേന്ത്യാ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ പ്രളയക്കെടുതിയില്‍ അകപ്പെട്ട കാർഷിക കേരളത്തിന്റെ പുനർനിർമ്മാണത്തിനായി
കേന്ദ്ര ഗവൺമെന്റ് സ്പെഷൽ പാക്കേജ് അനുവദിക്കണമെന്ന മുദ്രാവാക്യമുയർത്തി കൊണ്ട്‌ ഡിസംബർ 1ന് സംഘടിപ്പിക്കുന്ന പാർലിമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ ആയിരം കേന്ദ്രങ്ങളിലായി നടക്കുന്ന കർഷക സദസ്സിന്റെ ഭാഗമായി AlKS കിസാൻ സഭാ മൂടാടി പഞ്ചായത്ത് കമ്മിറ്റി മൂടാടി ടൗണിൽ കർഷക സദസ്സ് സംഘടിപ്പിച്ചു .കിസാൻ സഭ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൊയിലോത്ത് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.മണ്ഡലം സക്രട്ടറി പി.കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മൂരിക്കല്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. .സിപിഐ ലോക്കൽ സക്രട്ടറി .കെ.സന്തോഷ് ,എം.കെ വിശ്വൻ എന്നിവർ പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിച്ചു.




Sharing is Caring