കുടിലുകള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ കയറ്റിയിറക്കാനുള്ള നീക്കത്തില്‍ യോഗി സര്‍ക്കാരിനെതിരേ അഘോരസന്യാസിമാര്‍


ഡറാഡൂണ്‍: അനധികൃത കുടിയേറ്റം ആരോപിച്ച്‌ തങ്ങളുടെ കുടിലുകള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ കയറ്റിയിറക്കാനുള്ള നീക്കത്തില്‍ യോഗി സര്‍ക്കാരിനെതിരേ അഘോരസന്യാസിമാര്‍.നടപടി തിരുത്തിയില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് ഹരിദ്വാറിലെ ബയ്‌രാഗി സന്യാസിമാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.


ഉത്തര്‍പ്രദേശ് ജലവിഭവവകുപ്പിന്റെ നീക്കമാണ് വിവാദത്തിലായിരിക്കുന്നത്. കുടിലുകള്‍ തകര്‍ത്താല്‍ ഫെബ്രുവരി 13 ന് മുമ്ബായി പുനര്‍നിര്‍മ്മിക്കണം എന്നും അല്ലെങ്കില്‍ തങ്ങള്‍ അനിശ്ചിത നിരാഹാരം കിടക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കുടിയേറ്റം തുടച്ചുമാറ്റുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് അഘാരി സന്യാസിമാരുടെ കുടിലുകള്‍ പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെടുകയായിരുന്നു സന്യാസിമാര്‍. പ്രശ്‌നം പരിഹരിക്കാനും ചര്‍ച്ചയ്ക്കുമായി ഹരിദ്വാര്‍ നിര്‍മോഹി അഘാരയില്‍ യോഗം നടന്നിരുന്നു.


ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷത്തിന് കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ബെയ്‌രാഗി ക്യാംപ് നിലനില്‍ക്കുന്നത് കുംഭമേള നടക്കുന്ന ഭൂമിയിലാണെന്നും ഇത് ശ്രീപഞ്ച് നിര്‍മാഹി അനി അഘാര, ശ്രീ പഞ്ച് നിര്‍വാണി അനി അഘാര, ശ്രീപഞ്ച് ദിഗംബര്‍ അനി അഘാര എന്നിങ്ങനെ മൂന്ന് ബെയ്ഗാരി അഘാരകള്‍ക്കായി നീക്കി വെച്ചിരിക്കുന്ന ഭൂമിയാണെന്നും സന്യാസിമാര്‍ വാദിക്കുന്നു. എന്നാല്‍ കുടിയിറക്കുമെന്ന് ഭീഷണിപ്പെടുത്തി ഉത്തര്‍പ്രദേ് ജലവിഭവ വകുപ്പ് സന്യാസിമാരെ പീഡിപ്പിക്കുകയാണെന്നും ഏറ്റവും കൂടുതല്‍ സന്യാസിമാരുള്ള ദിഗംബര്‍ അഘാരയിലെ മഹന്ദ് ബാബ ബല്‍റാം ദാസ് ഹത്യോഗി പറഞ്ഞു.

ഉത്തരാഖണ്ഡിന്റെ ഭാഗത്ത് കിടക്കുന്ന 1500 ഹെക്ടര്‍ ഭൂമിയുടെ അവകാശം യുപിയ്ക്കാണ്. കുംഭമേള സമയത്ത് മാത്രം ഇതിലെ 700 ഹെക്ടറുകള്‍ ഉത്തരാഖണ്ഡിന് കൈമാറും. കുംഭമേള കഴിയുമ്ബോള്‍ ഭൂമിയുടെ അവകാശം വീണ്ടും ഉത്തര്‍പ്രദേശിന് മടക്കികിട്ടുകയും ചെയ്യും. 2021 ലെ കുംഭമേള കഴിഞ്ഞതോടെ വീണ്ടും നിയമനടപടികള്‍ ഉത്തര്‍പ്രദേശിനൊപ്പം ആയെന്നും ജലവിഭവവകുപ് പറയുന്നു. അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബെയ്‌രാഗി ക്യാംപ് ഉള്‍പ്പെടെ 658 കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കി. ഇതില്‍ മൂന്ന് അഘാരകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരിക്കുകയാണ്.



Sharing is Caring