സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്


സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്. 425 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 409 പോയിന്റുകളോടെ തൊട്ട് പിന്നില്‍ കൊല്ലവുമുണ്ട്.ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങള്‍.


മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ഇന്നത്തെ ഗ്ലാമര്‍ ഇനങ്ങള്‍. അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും, മൂകാഭിനയത്തിന്റെയും വേദികള്‍ പരസ്പരം മാറ്റിയിട്ടുണ്ട്. ഇത്തവണയും സ്വര്‍ണകപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കും എന്നതില്‍ സംശയമില്ല.




Sharing is Caring