ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ടതിന് ശേഷം രാഹുല്‍ ഗാന്ധി കോട്ടക്കലേക്ക്


ജനനായകനായ ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയിലെത്തി അവസാനമായി കണ്ടതിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോകുന്നത് കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക്. അവിടെ ഡോക്ടര്‍ മാധവന്‍കുട്ടി വാര്യരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹം ഒരാഴ്ച ആയുര്‍വേദ ചികല്‍സക്ക് വിധേയമാകും.
ഇപ്പോള്‍ കൊച്ചിയിലെത്തിയിട്ടുള്ള രാഹുല്‍ഗാന്ധി. വൈകീട്ടോടെ പുതുപ്പള്ളിയിലേക്ക് യാത്രതിരിക്കും.


പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലെയും പിന്നീട് സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളിയിലെയും അന്ത്യ സംസ്‌കാരം ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. അതിനെ ശേഷം രാത്രിയോടെയെ അദ്ദേഹം കോട്ടക്കലേക്ക് യാത്ര തിരിക്കുകയുള്ളു.കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയും പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കും. നേരത്തെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ബാംഗ്‌ളൂരില്‍ എത്തി അദ്ദേഹത്തിന് ആദരാജ്ഞലികളര്‍പ്പിച്ചിരുന്നു.




Sharing is Caring