ലയണല്‍ മെസിക്ക് പിന്നാലെ യുവതാരം കിലിയൻ എംബാപ്പെയും പിഎസ്ജി വിടുന്നു. 2024നു ശേഷം തനിക്ക് ക്ലബില്‍ തുടരാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബ് മാനേജ്മെൻ്റിന് കത്തയച്ചു എന്നാണ് റിപ്പോര്‍ട്ട്.താരത്തെ വില്‍ക്കാൻ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎൻ റിപ്പോര്‍ട്ട് ചെയ്തു. 150 മില്ല്യണ്‍ യൂറോ ട്രാൻസ്ഫര്‍ ഫീയാണ് പിഎസ്ജി ലക്ഷ്യമിടുന്നത്.
അടുത്ത സീസണില്‍ കരാര്‍ അവസാനിക്കാരിക്കെ ഫ്രീ ഏജൻ്റായി താരത്തെ വിടാതിരിക്കാൻ ക്ലബ് ഓഫറുകള്‍ പരിഗണിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് മുന്നോട്ടുവച്ച 180 മില്ല്യണ്‍ യൂറോ ഓഫര്‍ പിഎസ്ജി തള്ളിയിരുന്നു. റയല്‍ വീണും എംബാപ്പെയ്ക്കായി ശ്രമിച്ചേക്കുമെന്നാണ് വിവരം. പ്രധാന സ്ട്രൈക്കര്‍ കരീം ബെൻസേമ ക്ലബ് വിട്ടത് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്.














