ഫേസ്ബുക്കിലെ അപകീർത്തി പരാമർശം പ്രതിയെ കോടതി വെറുതെ വിട്ടു


കോഴിക്കോട് : 2018 ൽ തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് എന്നയാൾക്കെതിരെ ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കല്ലാമല സ്കൂളിന്റെ പേരിനോ അധ്യാപകർക്കോ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് മാനഹാനി ഉണ്ടായിട്ടില്ല എന്നും പ്രതി കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രതി ഇട്ടതെന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് ഏതൊക്കെ മൊബൈലിലൂടെ ആളുകൾ വായിച്ചു എന്നും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് അലി ഫാത്തിമയാണ് വിധി പറഞ്ഞത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് അനൂപ് രാജ് തിക്കോടി ഹാജരായി.




Sharing is Caring