പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ശോഭന. ജീവിതത്തിലെ വലിയ നിമിഷങ്ങളായിരുന്നു അതെന്നാണ് ശോഭന പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
തൃശൂരില്‍ നടന്ന “സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചത്.ഒരു ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം. തൃശൂരില്‍ നടത്തിയ പരിപാടിയില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചു.
വനിതാ സംരക്ഷണ ബില്‍ പാസാക്കുന്ന ചടങ്ങില്‍ ഞാനും ഒരതിഥിയായിരുന്നു. ശോഭന കുറിച്ചു.ചടങ്ങില്‍ നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും പുകഴ്ത്തിയാണ് ശോഭന സംസാരിച്ചത്. വിവിധ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. നമ്മള്‍ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണ്. ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബില്‍ നോക്കിക്കാണുന്നത്. പ്രസംഗത്തില്‍ ശോഭന പറഞ്ഞു.അതേസമയം ബിജെപി പരിപാടിയില്‍ ശോഭന പങ്കെടുത്തതിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം നിരവധി വിമര്‍ശനങ്ങളാണ് എത്തുന്നത്.














