സല്‍മാനുമായുള്ള പ്രണയഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിച്ച്‌ നടി പൂജ ഹെഗ്ഡെ


നടന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിച്ച്‌ നടി പൂജ ഹെഗ്ഡെ രംഗത്തു വന്നിരിക്കുന്നു.ഇത്തരത്തില്‍ തന്നെക്കുറിച്ച്‌ വരുന്ന വാര്‍ത്തകള്‍ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്‍റെ ശ്രദ്ധ മുഴുവന്‍ കരിയറിലാണെന്നും പൂജ പറഞ്ഞു.


കിസി കാ ഭായ് കിസി കി ജാന്‍ എന്ന സല്‍മാന്‍ ചിത്രത്തില്‍ പൂജ നായികയായി എത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും അടുത്തിടെ പരസ്പരം കാണുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്നു ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്.


ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. സിനിമയില്‍ ആത്മാര്‍ഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളില്‍ ജോലി ചെയ്യുക എന്നതാണ്. സിനിമയില്‍ ഞാനും സല്‍മാന്‍ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്. അതാണ് സിനിമയില്‍ ഏറ്റവും പ്രധാനം- പൂജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം



Sharing is Caring