നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു


നടി മാളവിക കൃഷ്ണദാസ് വിവാഹിതനാകുന്നു. നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്.തീര്‍ത്തും സര്‍പ്രൈസായി തന്‍റെ യൂട്യൂബിലെ വീഡിയോയിലൂടെയാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്. അഭിനേയതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച്‌ മത്സരിച്ചിട്ടുണ്ട്.


തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. തന്‍റെ പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക തന്‍റെ വരനെ പരിചയപ്പെടുത്തുന്നത്.


റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച്‌ ചെയ്തത്. അവിടെ നിന്നും ഇപ്പോള്‍ ഇവിടെ വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നു. ലോക്ഡൗണ്‍ സമയത്താണ് ഈ പ്രപ്പോസല്‍ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോള്‍ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാര്‍ഥിക്കണമെന്ന് മാളവിക വീഡിയോയില്‍ പറയുന്നു.

റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാന്‍ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകള്‍ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. റിലേഷന്‍ഷിപ്പില്‍ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത്.-തേജസ് വിവാഹം സംഭവിച്ചതിനെക്കുറിച്ച്‌ വീഡിയോയില്‍ പറയുന്നു.



Sharing is Caring