ഭീമന്റെ വഴി’ എന്ന പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നടന്‍ ജിനു ജോസഫ്

‘ഭീമന്റെ വഴി’ എന്ന പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നടന്‍ ജിനു ജോസഫ്. താനും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ പുതുമുഖങ്ങളെ പോലെയാണെന്നും അഭിനേതാക്കളുടെ ഇമേജ് മാറ്റിമറിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങളാണ് ചിത്രത്തില്‍ സംവിധായകന്‍ അഷ്റഫ് ഹംസ നല്‍കിയിരിക്കുന്നതെന്നും ജിനു പറയുന്നു.

ഇതുവരെ സ്‌റ്റൈലിഷ് വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന തനിക്ക് കൊസ്തേപ്പ് എന്ന ഒരു തനി നാടന്‍ കഥാപാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും അതിന്റെ വ്യത്യാസം സിനിമയില്‍ കാണാമെന്നും ജിനു വ്യക്തമാക്കി.

അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഡിംബറിലാണ് റിലീസ് ചെയ്യുന്നത്. വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിര്‍മ്മല്‍ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭഗത് മാനുവല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

റിമ കല്ലിങ്കല്‍, ആഷിഖ് അബു, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *