നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാവുന്നു


നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാവുന്നു. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധേയമായ താരമാണ് ഗോപിക അനില്‍.വിവാഹ നിശ്ചയ വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ ഗോവിന്ദ് പദ്മസൂര്യ പങ്കുവച്ചു. രണ്ട് കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹ നിശ്ചയം നടന്നത്. ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടി ഇത് നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്.


വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. ഞങ്ങളുടെ ഒരുമിച്ചുള്ള ഇൗ കാല്‍വയ്പ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസിക്കുന്നു. ഗോവിന്ദ് പദ്മസൂര്യ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.ബാലതാരമായാണ് ഗോപിക അനില്‍ സിനിമയില്‍ എത്തുന്നത്. ശിവം സിനിമയില്‍ ബിജു മേനോന്റെ മകളായി അഭിനയിച്ചാണ് രംഗപ്രവേശം. ബാലേട്ടനില്‍ മോഹൻലാലിന്റെ മകളായും അഭിനയിച്ചു.




Sharing is Caring