പോപ്പുലർ ഫ്രണ്ടിന് എതിരായ നടപടി; പൊലീസ് വീഴ്ച വരുത്തിയോ എന്ന് ഇന്റലിജൻസ് അന്വേഷണം

പോപ്പുലർ ഫ്രണ്ടിന് എതിരായ നടപടിയിൽ പൊലീസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയോ എന്ന് അന്വേഷണം. സംസ്ഥാന ഇന്റലിജൻസാണ് പരിശോധന നടത്തുന്നത്. പി.എഫ്.ഐ ഹർത്താലിൽ ചില ഉദ്യോഗസ്ഥർ ശക്തമായ നടപടി എടുത്തിട്ടില്ലെന്ന വിവരത്തെ തുടന്നാണ് രഹസ്യ അന്വേഷണം നടത്തുന്നത്.

ചില ജില്ലകളിൽ എസ്.എച്ച്.ഒ തലത്തിൽ വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക വിവരം. പോപ്പുലർ ഫ്രണ്ട് കേസുകളിൽ നടപടി ശക്തമാക്കാനും നിർദേശമുണ്ട്. അക്രമം നടന്നതിന് ശേഷം കൃത്യമായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുന്നതിൽ വീഴ്ച്ച വന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ഹർത്താൽ അക്രമക്കേസുകളിൽ എത്രയും വേ​ഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന നിർദേശമാണ് പൊലീസിന് നൽകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *