നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയ പ്രതി അബിന്‍ സി രാജ് പിടിയില്‍


എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയ പ്രതി അബിന്‍ സി രാജ് പിടിയില്‍. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിന്‍ സി രാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിന്‍.


അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്ന് നിഖില്‍ തോമസ് മൊഴി നല്‍കിയിരുന്നു. രണ്ടുലക്ഷം രൂപ നിഖില്‍ തോമസില്‍ നിന്നും വാങ്ങിയാണ് അബിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അബിന്‍ സ്വീകരിച്ചത്.മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ പൊലീസ് നാട്ടിലെത്തിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്‍ മാലിദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു.




Sharing is Caring