പാലക്കാട് ദേശിയ പാതയിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു

പാലക്കാട് ദേശിയ പാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ചു രണ്ടു പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

അതേസമയം എറണാകുളം കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ,ക്രിസ്റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നാണ് ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *