വെനസ്വലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞ് ഇരുപതോളം പേര്‍ മരിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണഖനിയിലാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. വെനസ്വലന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി മന്ത്രി കാര്‍ലോസ് പെരസ് ആംപ്യുഡ സംഭവത്തിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. എത്രപേര്‍ മരിച്ചുവെന്ന് അദ്ദേഹം വെളുപ്പെടുത്തിയിട്ടില്ല.
ഒരു തുറന്ന കുഴി ഖനിയില്‍ വെള്ളക്കെട്ടില്‍ നിന്ന് ജോലി ചെയ്യുന്ന ആളുകളുടെ മേല്‍ മണ്ണിന്റെ ഒരു മതില്‍ പതുക്കെ ഇടിഞ്ഞുവീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. ചിലര്‍ ഓടി രക്ഷപ്പെടുകയും മറ്റുചിലര്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏകദേശം 200 പേര്‍ ഖനിയില്‍ ജോലി ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.