ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്നും ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കും. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. വൈകീട്ട് മെഴുകുതിരി തെളിച്ചും എ എ പി പ്രതിഷേധിക്കും. വരുന്ന ഞായറാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ മഹാറാലിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം മുഖ്യമന്ത്രി സ്ഥാനത്ത് കെജരിവാള്‍ തുടരുന്നതിലെ ധാര്‍മ്മികത ചോദ്യം ചെയ്ത് ബി ജെ പിയും പ്രതിഷേധത്തിലാണ്. ജയിലില്‍ നിന്ന് ഭരിക്കാമെന്ന് കെജ്രിവാള്‍ കരുതേണ്ടെന്നാണ് ബി ജെ പി പ്രവര്‍ത്തകര്‍ പറയുന്നത്. ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്.