വയനാട്ടിൽ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു


വയനാട്ടിൽ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. പനവല്ലി സ്വദേശി അജീഷിനെ(31)യാണ് തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനും എസ്.സി.എസ്.ടി. വിഭാഗങ്ങൾക്കെതിരേ അതിക്രമം നടത്തിയ വകുപ്പു പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.


ഈ മാസം നാലിനാണ് സംഭവം. വിവാഹ വാഗ്ദാനം നൽകിയ അനീഷ് യുവതിയെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. രക്തസ്രാവം അനുഭവപ്പെട്ടതിനത്തുടർന്ന് വെള്ളിയാഴ്ച രാവിലെ അയൽക്കാരുടെ സഹായത്തോടെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ യുവതി പരാതിയില്ലെന്നാണ് അറിയിച്ചത്. തിങ്കളാഴ്ച യുവതിയെ ആശുപത്രിയിൽ നിന്ന് കൊണ്ടു പോകാനായി ബന്ധുക്കൾ എത്തിയപ്പോൾ പോരാട്ടം പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.



Sharing is Caring