വയനാട് :പനമരത്ത് വലവീശി മീൻ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് കാല്‍വഴുതി വീണ് യുവാവ് മുങ്ങിമരിച്ചു.കരിമ്ബുമ്മല്‍ ചുണ്ടക്കുന്ന് പൂക്കോട്ടില്‍ പാത്തൂട്ടിയുടെ മകൻ നാസര്‍(36) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ദാസനക്കര കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. നീരൊഴുക്ക് കൂടിയ പ്രദേശത്ത് നിന്നുകൊണ്ട് വലവീശുന്നതിനിടെ നാസര്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു.

ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ സ്കൂബാ ഡൈവിംഗ് ടീമെത്തിയാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീശുവലയില്‍ കൈ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഇതിനാല്‍ യുവാവിന് നീന്തി രക്ഷപ്പെടാൻ സാധിച്ചില്ലെന്ന് കരുതുന്നതായും അധികൃതര്‍ അറിയിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.













