വയനാട് വാകേരി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ചത്ത നിലയില്‍

വയനാട് വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധി നഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ആറു വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത് .പരുക്കില്‍ നിന്നുള്ള അണുബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൂന്ന് ദിവസമായി വാകേരി ഗാന്ധിനഗറിലെ ജനങ്ങള്‍ കടുവ ഭീതിയിലായിരുന്നു.

വ്യഴാഴ്ച രാവിലെ റോഡരികില്‍ കണ്ടെത്തിയ കടുവയ്ക്ക് വലത് കാലിന് ഗുരുതര പരുക്കേറ്റിരുന്നു. കടുവയെ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നാലെ മയക്കുവെടി വെക്കാനുള്ള വനം വകുപ്പിന്റെ നീക്കവും വിഫലമായി. ഇതിന് പിന്നാലെ ഇന്ന് രാവിലെ നാരായണപുരം എസ്റ്റേറ്റിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

വനത്തിനകത്ത് വന്യജീവികള്‍ തമ്മിലുണ്ടായ ആക്രമണങ്ങളിലാകാം കടുവയക്ക് പരുക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ബത്തേരി കുപ്പാടിയിലെ വനംവകുപ്പ് ലാബിലേക്ക് ജഡം മാറ്റി. ചീഫ് വെറ്റിനറി ഓഫിസര്‍ ഡോ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡം സംസ്‌കരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *