നായ ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. അമ്മയ്‌ക്കൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയാണ് മരിച്ചത്.
ഈ സമയം സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മഹാരാഷ്‌ട്രയിലെ താനെയിലാണ് സംഭവം.

സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കല്‍വയിലെ ആശുപത്രിയിലും പിന്നീട് കാല്‍സേകർ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിട്രീവർ ഇനത്തില്‍പെട്ട നായയാണ് കുട്ടിയുടെ ദേഹത്തേക്ക് വീണതെന്നാണ് വിവരം.
നായയെ ആരെങ്കിലും താഴേക്ക് എറിഞ്ഞതാണോ അതോ സ്വമേധയാ താഴേക്ക് ചാടിയതാണോയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













