കൊച്ചി നഗരത്തിലെ കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു


കൊച്ചി നഗരത്തിലെ കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കുട്ടി ഡ്രെയ്‌നേഡിന്റെ വിടവിലേക്ക് വീഴുകയായിരുന്നു.മെട്രോ ഇറങ്ങി അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന് പോകവേയാണ് കുട്ടിയുടെ അപകടത്തില്‍പ്പെട്ടത്.


കുട്ടിയുടെ അമ്മയുടെ ഇടപെടലിലാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു.കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.




Sharing is Caring