കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാംക്ലാസ്‌ പ്രവേശനം;ഹൈക്കോടതി ഉത്തരവിന്‌ എതിരെയുള്ള ഹർജി ഇന്ന് സുപ്രിംകോടതിയിൽ

എൻടിപിസിയുടെ കീഴിലുള്ള കേന്ദ്രീയവിദ്യാലയത്തിൽ ഒന്നാംക്ലാസ്‌ പ്രവേശനം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിന്‌ എതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ള കക്ഷികൾക്ക്‌ നേരത്തെ ഈ കേസിൽ കോടതി നോട്ടിസ് അയച്ചിരുന്നു.ജസ്റ്റിസ് അനിരുദ്ധാ ബോസ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിയ്ക്കുക.

ഈ വിഷയവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെയുള്ള കോടതിയലക്ഷ്യ നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. എൻടിപിസി സമർപ്പിച്ച അപ്പീലിലാണ്‌ സുപ്രിംകോടതി ഇടപെടൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *