അമേരിക്കയില്‍ മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു


ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു.തോക്ക് ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.
കാലിഫോര്‍ണിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. മൂന്ന് വയസുള്ള കുട്ടി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.


പൊലീസ് സംഭവ സ്ഥലത്തെത്തുമ്ബോള്‍ ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ കണ്ട തോക്കെടുത്ത് മൂന്ന് വയസുള്ള കുട്ടി കളിക്കുന്നതിനിടെ, അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന് പൊലീസ് പറയുന്നു.സഹോദരിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.




Sharing is Caring