തിരുവനന്തപുരത്ത് മൂന്നു വയസുകാരൻ വാഹനാപകടത്തില്‍ മരിച്ചു


തിരുവനന്തപുരത്ത് മൂന്നു വയസുകാരൻ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി മലയിന്‍കീഴ് കെഎസ്ഇബി സെക്ഷന്‍ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്.അന്തിയൂര്‍ക്കോണം സ്വദേശി വടക്കുംകരപൂത്തന്‍വീട്ടില്‍ ജോണിയുടെ മകന്‍ അസ്നാല്‍ ആണ് മരിച്ചത്.സ്‌കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം.


അമിതവേഗത്തിലായിരുന്ന കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ജോണിയും ഭാര്യ സുനിതയും മക്കളായ ആസ്നവ്, ഇളയ മകന്‍ അസ്നാന്‍ എന്നിവരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്.




Sharing is Caring