കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം; പ്രതി ഒളിവില്‍


തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പട്ടിമറ്റം സ്വദേശിയായ അധ്യാപകന്‍ കിരണ്‍ കുമാറിനെതിരെയാണ് പരാതി. ഇയാള്‍ ഒളിവിലാണ്.


കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങി വരവേ അധ്യാപകന്‍ മോശമായി പെരുമാറി എന്നാണ് പരാതി. കഴിഞ്ഞദിവസം നടന്ന സംഭവം സുഹൃത്തുക്കളോടാണ് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്.


പിന്നാലെ ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Sharing is Caring