സംവിധായകന്‍ നജീം കോയയുടെ റൂമിലെ അപ്രതീക്ഷിത റെയ്ഡ് ക്രിമിനല്‍ ഗൂഢാലോചന


സംവിധായകന്‍ നജീം കോയയ്‌ക്കെതിരായ എക്‌സൈസ് റെയ്ഡ് ഗൂഢാലോചനയെന്ന് ബി. ഉണ്ണികൃഷ്ണന്‍. വ്യാജ പരാതിയെ തുടര്‍ന്നാണ് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ ലഹരിമരുന്ന് റെയ്ഡ് നടത്തിയത് എന്നാണ് സംവിധായകന്‍ പറയുന്നത്.റൈറ്റേഴ്‌സ് യൂണിയന്റെ ഓഫീസില്‍ വച്ച് നടന്ന പ്രസ് മീറ്റിലാണ് ബി. ഉണ്ണികൃഷ്ണന്‍ സംസാരിച്ചത്. രണ്ടു ദിവസം മുമ്പ് ജോലി കഴിഞ്ഞ് സ്‌പോട്ട് എഡിറ്ററെ വിളിപ്പിച്ച് ഹോട്ടലില്‍ വന്നപ്പോള്‍ ചിലര്‍ കാത്തുനില്‍ക്കുന്ന കാഴ്ചയായിരുന്നു.


നജിം കോയയുടെ മുറി അന്വേഷിച്ച് അവര്‍ എത്തി.നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയില്‍ നിന്നും ഇറക്കിവിട്ടു. ശേഷം ഒരു വന്‍ സംഘം മുറിയുടെ അകത്തു കയറി ലോക്ക് ചെയ്തു. അവര്‍ അദ്ദേഹത്തെ അറിയിച്ചത് എക്സൈസിന്റെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നാണ്. രണ്ടു മണിക്കൂറോളം റെയ്ഡ് നടന്നു.ആ മുറിയുടെ കാര്‍ട്ടനും തലയിണയും വരെ. പരിശോധിച്ചു. പ്രൊഡക്ഷന് നല്‍കിയ കാര്‍ മുഴുവനും പരിശോധിച്ചു. എന്നിട്ടും അവര്‍ ഉദ്ദേശിച്ച ഒന്നും ലഭിച്ചില്ല. തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കാം എന്നും നജിം പറഞ്ഞിരുന്നു.


ഒരു ഇന്‍ഫര്‍മേഷന്റെ പേരിലാണ് തങ്ങള്‍ വന്നത് എന്ന് മാത്രമായിരുന്നു അവര്‍ നല്‍കിയ വിശദീകരണം.ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവം എക്‌സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ‘സംഭവം കയ്യില്‍ നിന്നെടുക്കെടാ’ എന്ന് തന്നോട് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും നജീം പറയുന്നുണ്ട്.



Sharing is Caring