
കോഴിക്കോട്: മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻന്റെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകലാപ്പുഴയിൽ വെച്ച് പഠനക്ലാസ് നടത്തി.
ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവടങ്ങളിലെ 120 ഓളം പ്രധിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

യൂണിയൻന്റെ ജില്ല ജോയിന്റ് സെക്രട്ടറി ടി.സി പ്രദീപൻ (വടകര) അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. ഐ. ടി. യു. സംസ്ഥാന സെക്രട്ടറി കെ. എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ എം സി ഇ യു ജില്ലാ പ്രസിഡണ്ടും മുൻ എം എൽ എ കൂടിയായ കെ. ദാസൻ വിഷയാവതരണം നടത്തി.യൂണിയൻ ജില്ലാ സെക്രട്ടറി ഫൈസൽ സംഘടന കാര്യങ്ങൾ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത് സ്വാഗതവും ജില്ലാ ട്രെഷറർ മൈമൂന നന്ദിയും പറഞ്ഞു.
