ജനിതക ആരോഗ്യരംഗത്ത് പുതിയ ചുവടുവെയ്പ്പ്; ഓ മൈ ജീനുമായി കൈകോര്‍ത്ത് കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: വെല്‍നസ് സ്‌ക്രീനിംഗ്, ലൈഫ്‌സ്റ്റൈല്‍ കൗണ്‍സിലിംഗ്, ജനിതക പരിശോധനയും കൗണ്‍സിലിംഗും തുടങ്ങിയ സേവനങ്ങള്‍ രോഗികൾക്ക് ലഭ്യമാക്കാന്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓ മൈ ജീനുമായി കൈകോര്‍ത്ത് കിംസ്‌ഹെല്‍ത്ത്. ആരോഗ്യം, ജനിതക പരിശോധന എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓ മൈ ജീന്‍, ജനിതക വിജ്ഞാന മേഖലയിലെ പ്രമുഖ സ്ഥാപനമാണ്. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ വെച്ച് നടന്ന ചടങ്ങിൽ കിംസ്‌ഹെല്‍ത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, ഓ മൈ ജീന്‍ ചെയര്‍മാന്‍ ഡോ. എം. അയ്യപ്പന്‍ എന്നിവര്‍ ചേർന്നാണ് ”ജനിതക ആരോഗ്യം – ഭാവിയെ മുന്‍നിര്‍ത്തിയുള്ള ആരോഗ്യ സംരക്ഷണം” എന്ന പദ്ധതി അവതരിപ്പിച്ചത്.

ഇത്തരം പരിശോധനകളിലൂടെ രോഗികൾക്ക് വിവിധ രോഗങ്ങളുടെ അപകടസാധ്യത വിലയിരുത്താനും ആരോഗ്യ, ജീവിതശൈലി, ന്യൂട്രീഷ്യന്‍ തുടങ്ങിയ കാര്യങ്ങളില്‍ അനുയോജ്യമായ ഇടപെടൽ സ്വീകരിക്കാനും സഹായകരമാകും. ഇത് ഓരോ വ്യക്തികള്‍ക്കും മരുന്നിന്റെ ഫലപ്രാപ്തിക്കൊപ്പം രോഗസാധ്യതയും കണ്ടെത്താന്‍ സാധിക്കും. ഇതിലൂടെ രോഗങ്ങളുണ്ടാകുന്നത് വൈകിക്കുകയോ തടയുകയോ ചെയ്യാം. സ്തനങ്ങള്‍, അണ്ഡാശയം, പ്രോസ്‌ട്രേറ്റ്, വന്‍കുടല്‍, ഗര്‍ഭാശയം എന്നിവയിലും മറ്റും ഉണ്ടാകുന്ന ക്യാന്‍സറുകളുടെ സാധ്യത പരിശോധിക്കുന്ന ഓ.എം.ജി കാന്‍ ഉള്‍പ്പടെയുള്ള ചികിത്സകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ജനിതക കൗണ്‍സിലറുടെ പിന്തുണയോടെയാണ് ഈ സേവനങ്ങള്‍ നടപ്പാക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ആരോഗ്യമേഖലയിലെ ഏറ്റവും പുതിയ അറിവുകളും നൂതനമായ ചികിത്സാരീതികളും അടിസ്ഥാനമാക്കിയുള്ള സേവനം പ്രദാനം ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് ഡോ. എം.ഐ സഹദുള്ള ഓ മൈ ജീനുമായുള്ള സഹകരണത്തെക്കുറിച്ച് പറഞ്ഞു. ഉപഭോക്താക്കളുടെ ജീവിത നിലവാരവും ദീര്‍ഘായുസ്സും ലക്ഷ്യമിട്ട് വെല്‍നസ് പ്രോഗ്രാമുകളുടെ ഒരു സ്യൂട്ട് തയാറാണെന്നും ഭാവിയിലുണ്ടായേക്കാവുന്ന രോഗസാധ്യത വിലയിരുത്താനും ആവശ്യമായ പ്രതിരോധവും കൃത്യമായ ചികിത്സയും ലഭ്യമാക്കാനും വ്യക്തികളെയും മെഡിക്കല്‍ ഫ്രറ്റേണിറ്റിയെയും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓങ്കോളജി, ഓട്ടോ ഇമ്യൂണ്‍, ഗൈനക്കോളജി വിഭാഗങ്ങള്‍ക്കുള്ള ജനിതക ചികിത്സകള്‍ അതിവേഗത്തിലാണ്, ഇന്ത്യയിലെ ഇതിന്റെ സ്വീകാര്യത രാജ്യത്തെ ജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കും.

മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളായ ആരോഗ്യകരമായ ജീവിതത്തിന് മൂല്യം കൂട്ടുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിലാണ് ഓ മൈ ജീനിന്റെ ശ്രദ്ധയെന്ന് ഡോ. എം. അയ്യപ്പന്‍ പറഞ്ഞു. ജനിതക ആരോഗ്യം ഉള്‍പ്പടെയുള്ള ആരോഗ്യരംഗത്തെ സമഗ്ര സേവനം കിംസ്‌ഹെല്‍ത്ത് വാഗ്ദാനം ചെയ്യുന്നത് രോഗീ പരിചരണത്തില്‍ കിംസ്‌ഹെല്‍ത്ത് മുന്‍പന്തിയിലാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *