വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതിയ റേഷൻ കട ഉത്ഘാടനം ചെയ്തു

വടകര:വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ബാങ്ക് റോഡിൽ പുതിയ പൊതുവിതരണ കേന്ദ്രം കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വടകര താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ സജീവൻ ടി. സി. സ്വാഗതം പറഞ്ഞ ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.ശ്രീലത മുഖ്യാതിഥിയായിരുന്നു.

യോഗത്തിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ .കെ . ബിജുള അധ്യക്ഷത വഹിച്ചു . ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഈ പൊതുവിതരണ കേന്ദ്രം ആരംഭിക്കുന്നത്, നൂറിലേറെ കുടുംബങ്ങൾക്ക് വലിയ സഹായമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *