എളംകു ളത്തെ കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശി

എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശി എന്ന് സ്ഥിരീകരിച്ചു. നേപ്പാള്‍ സ്വദേശി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ലക്ഷ്മി എന്ന പേരിലാണ് ഇവര്‍ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന ഉണ്ടായിരുന്ന റാം ബഹദൂര്‍നായി തെരച്ചില്‍ തുടരുന്നു

കൂടെ താമസിച്ചിരുന്ന റാം ബഹദൂര്‍ നേപ്പാള്‍ സ്വദേശിയാണെന്ന് കണ്ടെത്തിയെങ്കിലും നേപ്പാളില്‍ എവിടെ നിന്നാണെന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ മൂന്നു മണിയോടെ ലക്ഷ്മി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍നിന്ന് വ്യക്തമാകുന്നത്. അന്നു രാത്രി തന്നെ റാം ബഹദൂര്‍ സ്ഥലംവിട്ടു. പൊലീസ് അന്വേഷണം തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *