
മൂന്ന് ദിവസം പ്രായമുളള പിഞ്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അമ്മ അറസ്റ്റില്‍. മലപ്പുറം താനൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.സംഭവത്തില്‍ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുൻപാണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

