ബംഗ്ലാദേശില്‍ ഓക്സിജന്‍ പ്ലാന്റില്‍ വന്‍ സ്ഫോടനം


ബംഗ്ലാദേശില്‍ തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്കായുള്ള സീതാകുണ്ഡയിലെ ഓക്സിജന്‍ പ്ലാന്റില്‍ വന്‍ സ്ഫോടനം.6 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു.


ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4.30ഓടെയായിരുന്നു പൊട്ടിത്തെറി. പിന്നാലെ പ്ലാന്റില്‍ വന്‍ തീപിടിത്തമുണ്ടായി. ഇന്നലെ രാത്രി വൈകിയും മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.




Sharing is Caring