തിരുവനന്തപുരം മേയറുടെ വാഹനത്തിനു നേരെ കെഎസ്‌യു പ്രവർത്തകൻ കരിങ്കൊടി വീശി


കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തം. മേയറുടെ വാഹനത്തിനു നേരെ കെഎസ്‌യു പ്രവർത്തകൻ കരിങ്കൊടി വീശി. മേയറുടെ വസതിയിൽ വച്ചായിരുന്നു സംഭവം.


കോർപ്പറേഷൻ ഓഫീസിലേക്ക് പോകാനായി മേയർ വീട്ടിൽ നിന്നിറങ്ങുമ്പോഴാണ് കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ വീടിന് 200 മീറ്റർ അകലെ മേയറുടെ വാഹനം മറ്റൊരാൾ തടഞ്ഞു. രണ്ട് മിനിട്ടിലധികമാണ് ഇയാൾ മേയറുടെ വാഹനം തടഞ്ഞിട്ടത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.


കോർപ്പറേഷൻ ഓഫീസിനകത്തും പുറത്തും പ്രതിഷേധം ശക്തമായി തുടരുകയാണ്. മേയർ രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം.



Sharing is Caring