മട്ടന്നൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ കുമ്മാനത്താണ് അപകടം ഉണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ റിദാൻ ആണ് മരിച്ചത്. റിദാന്റെ വീടിന് അടുത്താണ് അപകടം സംഭവിച്ചത്.സ്കൂൾ ബസ് കയറാൻ കാത്തു നിൽക്കുകയായിരുന്നു റിദാൻ.


റോഡിൻറെ എതിർവശത്ത് നിർത്തിയിരുന്ന ബസിലേക്ക് കയറാൻ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ഇരുട്ടി ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് കെഎസ്ആർടിസി പോകുകയായിരുന്ന ബസാണ് ഇടിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




Sharing is Caring