ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ വന്‍ തീപിടിത്തം


കിഷ്ത്വാര്‍ ജില്ലയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 15 ലധികം വീടുകള്‍ കത്തിനശിച്ചു. അപകടത്തില്‍ ഇതുവരെ മറ്റ് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


പദ്ദര്‍ തഹസില്‍ ചാഗ്-ഗാന്ധാരി പ്രദേശത്ത് ഇന്നലെ രാത്രിയായിരുന്നു തീപിടുത്തമുണ്ടായത്.നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും ഉടന്‍ തന്നെ സൈന്യവും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.


തീ അണയ്ക്കുമ്ബോഴേക്കും 15 വീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. 23 ഓളം കുടുംബങ്ങളെ വലിയ രീതിയില്‍ തീപിടത്തം ബാധിക്കുകയും ചെയ്തു. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.



Sharing is Caring