അമേരിക്കയിലെ ഫ്‌ലോറിഡയില്‍ തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവെച്ചുകൊന്നു


അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ജാക്‌സണ്‍ വില്ലയിലെ കടയില്‍ വെടിവെപ്പ്. തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവെച്ചുകൊന്നു. തുടര്‍ന്ന് 20 വയസ്സുകാരനായ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം.വെടിവച്ചയാള്‍ തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു.


ക്ലേ കൗണ്ടിയില്‍ നിന്നാണ് അക്രമണകാരി ഇവിടേക്ക് എത്തിയത്. കൊല്ലപ്പെട്ട മൂന്നുപേരും കറുത്തവര്‍ഗക്കാരാണ്. വര്‍ണവിവേചനമാണ് വെടിവെപ്പിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.




Sharing is Caring