വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്‌നുകളുമായി നാലാമത്തെ കപ്പല്‍ ഇന്നെത്തും


വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്‌നുകളുമായി നാലാമത്തെ കപ്പല്‍ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെന്‍ ഹുവ 15ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്.പതിനൊന്ന് മണിയോടെ കപ്പല്‍ തുറമുഖത്ത് നങ്കൂരമിടും.


ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോര്‍ ക്രെയ്‌നുകളും 11 യാര്‍ഡ് ക്രെയ്‌നുകളുമാകും. ഈ ക്രെയിനുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയതിന് ശേഷമായിരിക്കും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകള്‍ എത്തിക്കുക.




Sharing is Caring