
ഗോദ്സേയെ പിന്തുണച്ച് ഫേസ്ബുക്കിൽ കമന്റിട്ട എൻ.ഐ.ടി മെക്കാനിക്കൽ എൻജിനീയറിങ് പ്രഫസർ ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ മാർച്ച്.തിങ്കളാഴ്ച വൈകീട്ട് എ.ബി.വി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടിയിലേക്ക് മാർച്ച് നടത്തുകയും നാഥുറാം ഗോദ്സേയുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.
എ.ബി.വിപി ദേശീയ നിർവാഹക സമിതി അംഗം യദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.ഗാന്ധിവധവുമായി ആർ.എസ്.എസിന് ബന്ധമില്ലെന്നും പ്രഫസറുടേത് രാജ്യദ്രോഹ നിലപാടാണെന്നും രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോദ്സെയെ പിന്തുണച്ച പ്രഫസർക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.പ്രഫസർക്കെതിരെ യു.ജി.സിക്കും എൻ.ഐ.ടി ഡയറക്ടർക്കും പരാതി നൽകിയതായി എ.ബി.വി.പി നേതാക്കൾ അറിയിച്ചു. ജില്ല പ്രസിഡന്റ് നന്ദകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ കെ.വി. വരുൺ, ഹരിഗോവിന്ദ് എന്നിവർ സംസാരിച്ചു.

