മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് ബാബാ രാംദേവിനെതിരെ കേസെടുത്തു


മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് യോഗാ ഗുരു ബാബാ രാംദേവിനെതിരെ രാജസ്ഥാന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ബാര്‍മറിലെ പൊതു യോഗത്തില്‍ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.


ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരെ മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയും ചെയ്യുക എന്നതാണ് ന്യൂനപക്ഷങ്ങളുടെ നയമെന്ന രാംദേവിന്റെ പ്രസ്താവന വിവാദമായിരുന്നു. കലാപം സൃഷ്ടിക്കാനും മതവികാരം വ്രണപ്പെടുത്താനും ശ്രമിച്ചെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.




Sharing is Caring