തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യയില്‍ നൗഫലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തി കേസെടുത്തു


തിരുവനന്തപുരം തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് നൗഫലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. നൗഫല്‍ ഉപയോഗിച്ചിരുന്ന ഫോണും കാറും അന്വേഷണ സംഘം പിടിച്ചെടുത്തു.വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍വീട് ഷഹന മന്‍സിലില്‍ ഷഹന ഷാജി(23)യുടെ മരണത്തിലാണ് ഭര്‍ത്താവിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഷഹനയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.


ഷഹാനയെ ഭര്‍തൃമാതാവും ദേഹോപദ്രവും ഏല്‍പ്പിച്ചിരുന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ഷഹനയുടെ മുഖത്ത് പരുക്കുകള്‍ പറ്റയതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഷഹനയുടെയും നൗഫലിന്റെയും വിവാഹം. ഇവര്‍ക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷഹന കഴിഞ്ഞ മൂന്ന് മാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ നൗഫലെത്തി കുഞ്ഞിനെ കൊണ്ടുപോയി. തുടര്‍ന്ന് മനോവിഷമത്തിലായ ഷഹന തൂങ്ങിമരിക്കുകയായിരുന്നു.




Sharing is Caring