ഒരു കുഞ്ഞ് മമ്മൂട്ടി ആരാധിക:വീഡിയോ വൈറൽ

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു കുഞ്ഞ് മമ്മൂട്ടി ആരാധികയുടെ വീഡിയോ വൈറലാകുകയാണ്. മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ട് കുഞ്ഞ് ആവേശം കൊള്ളുന്ന കാഴ്ചയാണ് ആ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മമ്മൂട്ടിയെ ഫോണില്‍ കണ്ടു അതിലൂടെ മമ്മൂട്ടിയെ തൊടാനും ആ പിഞ്ചുകുഞ്ഞു ശ്രമിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

പ്രശസ്ത വീഡിയോ എഡിറ്റര്‍ ആയ ലിന്റോ കുര്യന്‍ ആണ് ഈ വീഡിയോ ഇന്‍സ്‌റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. കടുത്ത മമ്മൂട്ടി ആരാധകനായ ലിന്റോ മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രത്തിന്റെ ടീസര്‍, ട്രൈലെര്‍ എന്നിവയും എഡിറ്റ് ചെയ്തിട്ടുണ്ട്.

ഏതായാലും ഈ കുട്ടി ആരാധികയുടെ മമ്മൂട്ടി സ്‌നേഹം കാണുമ്പോള്‍ ആരാധകര്‍ മമ്മൂട്ടിയെ ഒരിക്കല്‍ കൂടി വിളിക്കുകയാണ് തലമുറകളുടെ നായകന്‍ എന്ന്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *