സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. ഈ മിന്നുംപ്രകടനം സഞ്ജുവിനും ടീം ഇന്ത്യയ്ക്കും ശുഭ സൂചനയാണ് നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സഞ്ജുവില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. പോസിറ്റീവായ ഒന്ന്. ഇന്നിംഗ്സ് ആരംഭിക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കുന്നു. അത് അത്യാവശ്യമാണ്. സ്ഥിരത നിലനിര്‍ത്തുന്ന എല്ലാ താരങ്ങളും സാധാരണ നിലയുറപ്പിക്കാന്‍ കുറച്ച് സമയമെടുക്കും.’

‘കൂറ്റനടിക്കാരായ റസല്‍, ക്രിസ് ഗെയ്ല്‍ എന്നിവര്‍ക്ക് സ്ഥിരത നിലനിര്‍ത്താന്‍ പ്രയാസമാണ്. സഞ്ജു തന്റെ പേസ് കുറച്ചു. എന്നാല്‍ സഞ്ജുവിന്റെ രീതി ശരിയായ വിധത്തിലാണ്. ഇപ്പോഴത്തെ മാറ്റം മുമ്പോട്ട് പോകുന്നതിന് സഹായിക്കും. റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് തുടരുമ്പോള്‍ അത് ശീലമാകും. സഞ്ജുവിനും ഇന്ത്യക്കും ഇത് ശുഭസൂചനയാണ്’ അജയ് ജഡേജ പറഞ്ഞു.

ഹൈദരാബാദിന് എതിരെ ഇന്നലെ നടന്ന മത്സരത്തില്‍ സഞ്ജു 57 പന്തില്‍ നിന്ന് 82 റണ്‍സ് എടുത്തിരുന്നു. ഏഴ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഈ മിന്നും പ്രകടനത്തിലൂടെ ഓറഞ്ച് ക്യാപ്പും സഞ്ജുവിന്റെ തലയിലെത്തി

Spread the love

Leave a Reply

Your email address will not be published. Required fields are marked *