15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 39 കാരന് 6 വർഷം തടവ്


15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 39 കാരനെ ശിക്ഷിച്ച് കോടതി. തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വിനയനെ ആണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് ശിക്ഷിച്ചത്. 6 വർഷം തടവും 30000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. സ്കൂൾ കൗൺസലിംഗിൽ ആണ് കുട്ടി അതിക്രമ വിവരം അറിയിച്ചത്.


കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തിരുന്നു.സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം 4215 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിലുമാണ്.




Sharing is Caring